america

വാഷിംഗ്ടൺ: കൊവിഡ് ഏറെ ബാധിച്ച രാജ്യങ്ങലിൽ ഒന്നാണ് അമേരിക്ക. എന്നിട്ടും കൊവിഡ് വാക്സിൻ ലഭ്യമായിത്തുടങ്ങിയാൽ അത് പ്രയേഗിക്കാൻ ഇവിടുത്തെ ജനത ആശങ്ക കാട്ടുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളെ വാക്സിന്റെ ആവശ്യകത മനസിലാക്കിക്കൊടുക്കാനും അതിനോടുള്ള ഭയവും വിമുഖതയും ഇല്ലാതാക്കാനും പൊതുജനത്തിന് മുന്നിൽവച്ച് വാക്സിൻ കുത്തിവയ്ക്കാൻ തയാറായിരിക്കുകയാണ് മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബറാക്​ ഒബാമ, ബിൽ ക്ലിന്റൺ, ജോർജ്​ ഡബ്ല്യ. ബുഷ്​ എന്നിവർ.

മൂന്നിൽ രണ്ട്പേരും വാക്സിൻ സ്വീകരിക്കാൻ തയാറാകുന്നില്ലെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ട്. കൂടാതെ വാക്സിൻ കണ്ടുപിടിക്കുന്നതുപോലെതന്നെ ജനങ്ങൾ അത് സ്വീകരിക്കുകയെന്നതും വളരെ പ്രധാനമാണെന്ന് ലേകാരോഗ്യ സംഘടനയും അഭിപ്രായപ്പെടുന്നു.

ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ഫൈസറി​ന്റെയും മോഡേണയുടെയും ദ്രുതഗതിയിലുള്ള വാക്സിൻ വികസനം പുരോഗമിക്കവേ അവയുടെ ഫലപ്രാപ്തിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്​. ഇൗ സാഹചര്യത്തിലാണ് മുൻ പ്രസിഡന്റുമാരുടെ തീരുമാനം.

'ദ ജോ മാഡിസൺ ഷോ' എന്ന ടെലിവിഷൻ പരിപാടിയിലായിരുന്നു ഒബാമ താൻ വാക്​സിൻ സ്വീകരിക്കുമെന്ന്​ പ്രഖ്യാപിച്ചത്. ഒബാമയുടെ പ്രഖ്യാപനത്തിന്​ പിന്നാലെ ബുഷ്​, ക്ലിന്റൺ എന്നിവരുടെ പ്രതിനിധികളും പൊതുജനസമക്ഷം ഇരുവരും വാക്​സിൻ സ്വീകരിക്കുന്നതിന്​ തയാറാണെന്ന അറിയിപ്പുമായി രംഗത്തെത്തി.