love

കാസർകോട് : താൻ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്ത യുവതിയെ വീട്ടുകാർ തടങ്കലിൽ വെച്ചതായി യുവാവിന്റെ പരാതി. കോടതി നിർദ്ദേശ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ട്രാൻസ്‌ജെന്ററിനെ. മലപ്പുറം സ്വദേശിയായ യുവാവാണ് 'യുവതി' യെ വീട്ടുകാർ തടങ്കലിൽ പാർപ്പിച്ചുവെന്ന് കാട്ടി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്.

'യുവതി' യുടെ നാട് ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാലാണ് ബദിയടുക്ക പൊലീസ് അന്വേഷണം നടത്തിയത്. ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു മാസങ്ങൾക്ക് മുമ്പാണ് ഫേസ്ബുക്ക് പ്രൊഫൈൽ വഴി യുവാവ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മിൽ ഫോണിലും ബന്ധപ്പെട്ടു. പിന്നീട് 'യുവതി'യെ കുറിച്ച് യാതൊരു വിവരവുമില്ലാതായതോടെയാണ് കാമുകൻ പരാതി നൽകിയത്.