cm

തിരുവനന്തപുരം: നാലരവര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരമാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ചരിത്ര വിജയം നേടും. യു.ഡി.എഫിന്റെ നെടുംകോട്ടകള്‍ തകരുമെന്നും ബി.ജെ.പിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുമെന്നും പിണറായി പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


പാലാരിവട്ടം പാലം പോലെ തകര്‍ന്നുവീഴുകയാണ് യു.ഡി.എഫ് മുന്നണിയെന്നും ദുരാരോപണങ്ങള്‍ മാദ്ധ്യമസഹായത്തോടെ പ്രചരിപ്പിക്കുന്നതല്ലാതെ മറ്റൊരു രാഷ്ട്രീയവും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് യു ഡി.എഫ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.'അഴിമതിക്കെതിരെഒരുവോട്ട്'എന്ന് പറഞ്ഞവര്‍ അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുകയാണ്. പ്രതിപക്ഷത്തെ ഒരു എം.എല്‍.എ തട്ടിപ്പു കേസില്‍ ജയിലിലാണ്.ഒരു മുന്‍മന്ത്രി അഴിമതിക്കേസില്‍ റിമാന്റിലാണ്. പ്രതിപക്ഷ നേതാവിനെതിരെ ഗുരുതരമായകോഴ ആരോപണം വന്നിരിക്കുന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യയുടെ മറ്റൊരു ഭാഗത്തുംഉണ്ടായിട്ടില്ലാത്ത ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്നും പ്രളയം,ഓഖി, നിപ പോലുള്ളദുരന്തങ്ങള്‍ വേട്ടയാടിയപ്പോഴും കൊവിഡ് കാലത്തും ജനജീവിതം ദുരിതക്കയത്തിലേക്ക് വീഴാതിരിക്കാനാണ് സർക്കാർ ശ്രദ്ധിച്ചതെന്നും പിണറായി പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ സ്ഥാപിച്ചും,മരുന്നും ഭക്ഷണവുമെത്തിച്ചും, അതിഥി തൊഴിലാളികളെ സംരക്ഷിച്ചും, വൈദ്യുതി നിരക്കിലും റോഡ് നികുതിയിലും സബ്സിഡി നല്‍കിയും കേരളം രാജ്യത്തിന് മാതൃകയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടും. യുഡിഎഫിന്റെ...

Posted by Pinarayi Vijayan on Monday, 7 December 2020