champions-legue

കാമ്പ് നൂ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന ഗ്ലാമർ പോരാട്ടത്തിൽ ബാഴ്സലോണയും യുവന്റസും തമ്മിൽ ഏറ്രുമുട്ടും. ലോകഫുട്ബാളിലെ നിലവിലെ ഏറ്രവും വമ്പൻമാരായ ലയണൽ മെസിയും ക്രിസ്റ്റ്യാനൊ റൊണാൾഡോയും ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മുഖാമുഖം വരുന്ന മത്സരമായതിനാൽ ഫുട്ബാൾ ലോകത്തിന്റെ കണ്ണ് മുഴുവൻ ബാഴ്സയുടെ തട്ടകമായ കാമ്പ് നൂവിലേക്കാണ്. യുവന്റസിന്റെ തട്ടകമായ ടൂറിനിൽ ബാഴ്സ 2-0ത്തിന് ജയിച്ച മത്സരത്തിൽ കൊവിഡ് ബാധിതനായിരുന്നതിനാൽ റൊണാൾഡോയ്ക്ക് കളിക്കാനായിരുന്നില്ല. ഡൈനാമോ കീവിനെതിരായ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിശ്രമം ലഭിച്ച മെസി ഇന്ന് യുവെയ്ക്കെതിരെ കളിക്കുമെന്നാണ് കോച്ച് കോമാൻ നൽകുന്ന സൂചന. യുവെ ജേഴ്സിയിൽ റോണോയും കളത്തിലിറങ്ങരുമെന്നാണ് റിപ്പോർട്ടുകൾ. പോയിന്റ് ടേബിളിൽ ബാഴ്സ ഒന്നാമതും യുവന്റസ് രണ്ടാമതുമാണ്. ഇരു ടീമും പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു.

അതിനിടെ ഒട്ടും വിശ്രമം നൽകാതെയുള്ള നിലവിലെ ഷെഡ്യൂൾ താരങ്ങളെ കൊല്ലുമെന്ന ബാഴ്സ കോച്ച് കോമാന്റെ വിമർശനം ഏറെ ചർച്ചകൾക്ക് വഴിതെളിച്ചു.