crime

മലപ്പുറം: ഭർതൃമതിയായ യുവതിക്ക് അശ്ലീല സന്ദേശം അയക്കുകയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ അവിവാഹിതനെതിരെ കേസെടുത്തു. ഒതുക്കുങ്ങൽ പാണക്കാട് തൊടുകുത്ത് പറമ്പ് ഇല്ലിക്കോട്ടിൽ മുഹമ്മദ് മുസ്തഫ (22)ക്കെതിരെയാണ് യുവതിയുടെ പരാതിയിൽ മലപ്പുറം വനിതാ സെൽ കേസെടുത്തത്.വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടർന്നാണ് ഇയാൾ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചത്.

പരാതിക്കാരിയെ പ്രതിക്ക് വിവാഹം ചെയ്ത് കൊടുക്കാത്ത വിരോധത്തിൽ കഴിഞ്ഞ രണ്ടര വർഷമായി പ്രതി പല ഫോൺ നമ്പറുകളിൽ നിന്നായി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുക ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. യുവതിയുടെ മലപ്പുറത്തെ വീട്ടിലും ഭർത്താവിന്റെ വീടായ മഞ്ചേരി പരിസരങ്ങളിലും വന്നാണ് അവിവാഹിതനായ യുവാവ് ഭീഷണിമുഴക്കിയിരുന്നത്.