
നടിയും ഫാഷൻ ഡിസൈനറും എന്ന നിലയിൽ ശ്രദ്ധേയയാണ് പൂർണിമ ഇന്ദ്രജിത്ത്.. തന്റെ ഫാഷൻ പരീക്ഷണങ്ങൾ ആരാധകർക്കായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.. ഇക്കുറി ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞ ഒരു ഫോട്ടോയാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം പൂർണിമയെ കണ്ട് ആദ്യ നോട്ടത്തിൽ പ്രാർത്ഥനയാണെന്നാണ് കരുതിയത്..
എന്നാൽ പൂർണിമ ധരിച്ചിരിക്കുന്ന ജീൻസ് മകളുടേതാണ്. ഇക്കാര്യം പ്രാർത്ഥന തന്നെയാണ് കമന്റ് ചെയ്തിരിക്കുന്നത്. എനിക്കിത്ര ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ് എന്ന കമന്റാണ് പ്രാർഥന പങ്കുവച്ചിരിക്കുന്നത്. ആ ജീൻസ് ഇനി മുതൽ തന്റെതാണെന്നായിരുന്നു മകളുടെ കമന്റിന് പൂർണിമ നൽകിയ മറുപടി.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.