ramesh-chennithala

ആലപ്പുഴ: കേരളജനത അഴിമതി സർക്കാരിനെതിരെ വിധിയെഴുതുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബി ജെ പിയെ ജനം പിന്തുണയ്‌ക്കില്ല. ബി ജെ പിക്ക് കേരളത്തിൽ ഒരിഞ്ച് സ്ഥലം പോലും കിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം വോട്ടിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിനാണ് ജന പിന്തുണയുളളത്. വൻ വിജയം സ്വന്തമാക്കുമെന്ന ആത്മവിശ്വാസമുണ്ട്. കേരളത്തിലെ ഭരണമാറ്റത്തിന്റ തുടക്കമാകും ഈ തിരഞ്ഞെടുപ്പെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഉന്നതനാരാണ് എന്ന ചോദ്യം വീണ്ടും ഉന്നയിക്കുകയാണ്. ഭരണഘടനാ സ്ഥാനം വഹിക്കുന്ന ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പ്. അത് കൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണരംഗത്ത് നിന്ന് ഒളിച്ചോടിയതെന്നും അദ്ദേഹം ആരോപിച്ചു.