
പത്തനംതിട്ട: പത്തനംതിട്ടയിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. പുതുപ്പറമ്പിൽ മത്തായി(90) ആണ് മരിച്ചത്. നാറാണംമൂഴി ഒന്നാം വാർഡിലാണ് സംഭവം. വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷമായിരുന്നു മരണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് കോർപറേഷനുകൾ, ഇരുപത് മുനിസിപ്പാലിറ്റികൾ, 50 ബ്‌ളോക്ക് പഞ്ചായത്തുകൾ, 318 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലായി ആകെ 395 തദ്ദേശസ്ഥാപനങ്ങളിലെ 6910 വാർഡുകളിലാണ് വോട്ടെടുപ്പ്. ആകെ 88,26,873 വോട്ടർമാരാണ് ഉള്ളത്.