
കോട്ടയം: ഉറക്കമുണരാൻ വൈകിയതിന് മകളെ വാക്കത്തികൊണ്ട് വെട്ടിയ പിതാവ് അറസ്റ്റിൽ. കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു (48) ആണ് അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരിയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
.ഇന്നലെ രാവിലെ എഴുമണിയോടെയാണ് സംഭവം.എഴുന്നേൽക്കാതായതോടെ രഘു പെൺകുട്ടിയുടെ മുറിയിൽ ചെല്ലുകയും വഴക്കിടുകയുമായിരുന്നു. തുടർന്ന് വാക്കത്തി കൊണ്ട് തലയ്ക്കും കൈവിരലിലും വെട്ടി. വലതു കയ്യിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി.
നിലവിളിച്ചുകൊണ്ട് അടുത്ത വീട്ടിലേക്ക് ഓടിയ പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനേഴുകാരിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല.