
പ്രവാസിജീവിതകാലത്തുതന്നെ നാടകരചനയിലും അവതരണത്തിലും നാടകാചാര്യനായ തോപ്പിൽ ഭാസിയുടെ പ്രശംസ പിടിച്ചുപറ്റിയ നാട
മേല്പറഞ്ഞ സംഭവങ്ങളുടെ ആവിഷ്ക്കാരമാണ് 'ദുര"യിലെ ഇതിവൃത്തം. ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്ന ഏകാങ്കനാടകം. നാലുകഥാപാത്രങ്ങൾ - ഓന്ത് എന്നപേരിൽ അറിയപ്പെടുന്ന അന്തപ്പൻ. ഭാര്യ അച്ചാമ്മ, മീശകേശവപിള്ള, പൊലീസ് സൂപ്രണ്ട് ബക്കർമൂല, ഇവരിൽ അച്ചാമ്മ എന്ന കഥാപാത്രമാണ് എന്തും കൈക്കലാക്കാൻ ഏതു ദുഷ്പ്രവൃത്തിയും ചെയ്യാൻ തയ്യാറാകുന്ന ദുഷ്ടകഥാപാത്രം. പണത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന അച്ചാമ്മയ്ക്ക് ആരെയും വശത്താക്കാൻ വേണ്ട വാക് ചാതുരിയും സാമർത്ഥ്യവും ഉണ്ട്. അവളുടെ സ്വാധീനം ഭരണതലങ്ങളിൽ വരെ ചെന്നെത്തുന്നുണ്ട്.  അവർക്ക് അനുയോജ്യനായ ഭർത്താവ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ അന്തപ്പൻ ഭാര്യയുടെ നിഴലായി സഞ്ചരിക്കുന്നുണ്ടെങ്കിലും അത്രത്തോളം പണത്തിന് ആർത്തിയില്ല. പാവത്താനായ മീശകേശവനെ കബളിപ്പിക്കാൻ അച്ചാമ്മയ്ക്ക് നിഷ്പ്രയാസം കഴിയുന്നു. അച്ചാമ്മയുടെ കബളിപ്പിക്കലിന് താൻ വിധേയനായ കാര്യം മനസിലാക്കിയതോടെ അതിന് കാരണക്കാരനായ അന്തപ്പനെ മീശകേശവൻ പ്രഹരിക്കുന്നു. തന്റെ ഭർത്താവിനെ മർദ്ദിച്ച കേശവനെ കൈകാര്യം ചെയ്യാൻ പ്രമുഖന്മാരായ പൊലീസ് ഉദ്യോഗസ്ഥന്മാരോട് അച്ചാമ്മ തന്റെ സ്വാധീനത്താൽ ശുപാർശചെയ്യുന്നു. സമ്പത്തും അധികാരവും കൊണ്ട് എന്തും ആകാമെന്ന ധാരണ വളരെകാലം നിലനിൽക്കുകയില്ലെന്നും ഒരുനാൾ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന സന്ദേശം നൽകുന്ന രീതിയിലാണ് നാടകം അവസാനിക്കുന്നത്. പൊലീസ് സൂപ്രണ്ട് ബക്കർ മൂല നാടകത്തിന്റെ അവസാനമാണ് രംഗത്ത് വരുന്നത്.
പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില ₹ 60