
ഷെയർമാർക്കറ്റിൽ കഴിവുതെളിയിച്ച വിദഗ്ദ്ധനായിരുന്നു ആൽഫ്രഡ് വെദൽ. ജർമ്മൻ നഗരമായ ഹെസ്സെയിലാണ് ആൽഫ്രഡ് വെദെലും ഭാര്യ റെനറ്റും ജീവിച്ചിരുന്നത്. 2014ൽ ആൽഫ്രഡ് മരിച്ചു. മക്കളില്ലാത്തതിനാൽ റെനറ്റ് ഫ്രാങ്ക്ഫർട്ടിലെ നഴ്സിംഗ് ഹോമിലേക്ക് മാറി. 2019ൽ എൺപത്തിയൊന്നാം
റെനറ്റും മരിച്ചു. നാട്ടുകാരുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്ന ഉപാധിയോടെ 55 കോടി രൂപ വിലവരുന്ന ഷെയറുകളും വീടുകളും റെനറ്റ് ഇഷ്ടദാനമായി നൽകിയിട്ടുണ്ടെന്ന വിവരം അതിന് ശേഷമാണ് ലോകമറിഞ്ഞത്.
പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും കമ്മ്യൂണിറ്റി സൗകര്യങ്ങൾക്കുമാണ് സമ്പത്ത് വിനിയോഗപ്പെടുത്തേണ്ടതെന്ന് ഒസ്യത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. റെനറ്റിന്റേയും ഭർത്താവ് വെദെലിന്റേയും വിശാലമനസ്ക്കത അൽപ്പം തിരിച്ചറിഞ്ഞ ഭരണകൂടം വൈകിയാണെങ്കിലും മരണാനന്തരം ഇരുവരേയും ആദരിച്ചു. കൂടാതെ ഭരണകൂടം സ്വത്ത് വകകൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി. സൈക്കിൾ പാത, കെട്ടിടങ്ങൾ, കിൻഡർ ഗാർട്ടൻ, പൊതു നീന്തൽകുളം, പൊതുഗതാഗതം, കുട്ടികൾക്കു വേണ്ട സൗകര്യങ്ങൾ എന്നിവയ്ക്കു വേണ്ടി പണം ഉപയോഗപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആഗ്രഹം. ദമ്പതികളുടെ പേരിൽ തന്നെയാണ് ഈ പദ്ധതികൾ നടപ്പാക്കേണ്ടതെന്നും അവർ ആവശ്യപ്പെടുകയും ചെയ്തു.