shashi-tharoor

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലടയടിക്കുകയാണെന്ന് തിരുവനന്തപുരം എം പി ശശി തരൂ‌ർ. കഴിഞ്ഞ നാല് വ‌ർഷത്തെ ഭരണ വീഴ്‌ചകൾക്ക് എതിരെയായിരിക്കും ജനം വോട്ട് ചെയ്യുന്നത്. ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിൽ യു ഡി എഫ് അനുകൂല ഘടകങ്ങളുണ്ടെന്നും തരൂർ അവകാശപ്പെട്ടു.

തിരുവനന്തപുരത്ത് കഴിവുളള സംസ്ഥാന നേതാക്കൾ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. കഴിവുളള നേതാക്കളുളളത് കൊണ്ട് തന്റെ സാന്നിദ്ധ്യം പ്രചാരണത്തിന് ആവശ്യമായിരുന്നില്ല. ഓൺലൈനായി പ്രചാരണ പരിപാടികൾ നടത്തിയിരുന്നുവെന്നും തരൂ‌ർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തലസ്ഥാനത്ത് കോട്ടൺഹിൽ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.