
2009ൽ തൊടുപുഴയിൽ നിന്നും കാണാതായ പെൺകുട്ടിയെ തേടിയുള്ള ലോക്കൽ പൊലീസ് അന്വേഷണം ഫലം കാണാതെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ഗിൽബർട്ടിനാണ് ഈ കേസിന്റെ അന്വേഷണത്തിന്റെ ചുമതല ലഭിച്ചത്. ചുമതല ലഭിച്ച ഗിൽബർട്ട് ലോക്കൽ പൊലീസ് നൽകിയ കേസ് ഡയറി മറിച്ചു നോക്കിയപ്പോഴേ പെൺകുട്ടിയുടെ കൂട്ടുകാരിയുടെ മൊഴിയിൽ കണ്ണുടുക്കി. ഒട്ടും സമയം കളയാതെ കൂട്ടുകാരിയുടെ വീട്ടിലെത്തി ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് നിർണായകമായ വിവരമായിരുന്നു. മുംബയിൽ താമസിക്കുന്ന സുനിൽ എന്ന യുവാവിനെ പറ്റിയാണ് സംശയാസ്പദമായി ലഭിച്ച വിവരം. ഫോൺ വിവരങ്ങൾ ശേഖരിച്ചപ്പോൾ കാമാത്തിപുരം എന്ന കുപ്രസിദ്ധമായ സ്ഥലത്തെക്കുറിച്ചാണ് വിവരം ലഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി മുംബയിലെത്തിയ പൊലീസ് ആദ്യം എത്തിയത് ധാരാവിയിലെ പൊലീസ് സ്റ്റേഷനിലാണ്. എന്നാൽ അവിടെ നിന്നും നിരാശജനകമായ വിവരമാണ് ലഭിച്ചത്. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്നും സുനിൽ എന്ന് പേരായ ഗുണ്ടയാണ് കാമാത്തിപുരം അടക്കി വാഴുന്നതെന്ന് മനസിലായി. നേരിട്ടൊരു ഓപ്പറേഷൻ സാദ്ധ്യമല്ലെന്ന് മനസിലായതോടെ ബുദ്ധിപരമായി പെൺകുട്ടിയെ രക്ഷിച്ചെടുക്കാനുള്ള വഴി തേടാൻ കേരള പൊലീസ് തീരുമാനിച്ചു.
കാമാത്തിപുരയിൽ സാമൂഹ്യ സേവനം നടത്തുന്ന ഒരു സംഘടനയെ കുറിച്ച് അറിയുകയും അവിടെ എത്തി സഹായം തേടുകയും ചെയ്തു.
കാമാത്തിപുരയിലെ ഇടുങ്ങിയ വഴികളിലൂടെ ഗിൽബർട്ടിന്റെ നേതൃത്വത്തിൽ മൂന്നംഗ പൊലീസ് സംഘം നടന്നു. സുനിലിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം അയാളുടെ അമ്മയുമായി സംസാരിച്ചു. മലയാളിയായ ആ സ്ത്രീ പൊലീസിനോട് കാമാത്തിപുരയുടെ ഭീകരത പറഞ്ഞ് ഭയപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ പെൺകുട്ടിയെ കുറിച്ച് അവർ നൽകിയ വിവരങ്ങൾ തുടർ അന്വേഷണത്തിന് പൊലീസിന് സഹായമായി. പ്രണയച്ചതിയിൽ പെട്ട് കാമാത്തിപുരയിൽ പെട്ടുപോയ പെൺകുട്ടിയെ രക്ഷപ്പെടുത്തി പൊലീസ് കേരളത്തിൽ എത്തിച്ച സംഭവം വിവരിക്കുകയാണ് റിട്ട ഡി വൈ എസ് പി ഗിൽബർട്ട്. വീഡിയോ കാണാം