eee

സംശയമുള്ളതോ സ്ഥിരീകരിച്ചതോ ആയ ഗർഭിണികൾക്ക് ഗർഭാവസ്ഥയിലും പ്രസവസമയത്തും പ്രസവാനന്തരവും ശരിയായ പരിചരണത്തിനുള്ള അവകാശമുണ്ട്. മൂക്ക്, തൊണ്ട എന്നിവയിലെ സ്രവങ്ങൾ, കഫം, രക്തം എന്നിവയിലെ പരിശോധന രോഗം കണ്ടുപിടിക്കാനും സ്ഥിരീകരിക്കാനും സഹായിക്കും. ഐസൊലേഷൻ വാർഡ് , ഐ സി യു മറ്റും വിദഗ്ദ്ധ സൗകര്യങ്ങളുള്ള ആശുപത്രിയിലാണ് ചികിത്സ നൽകേണ്ടത്. പല ചികിത്സകരുടെയും സംഘടിതപ്രവർത്തനമാണ് വേണ്ടത്. പരിശോധനകൾ പ്രകാരം രോഗവിമുക്തി നേടി എന്ന് വ്യക്തമായാൽ ഏതു ആശുപത്രിയിലും ചികിത്സ നേടാം. ചികിത്സ കഴിഞ്ഞതിനു ശേഷം പരിശോധന ആവർത്തിക്കുകയും രോഗവിമുക്തി ആയെന്നു ഉറപ്പു വരുത്തുകയും ചെയ്യുന്നു. വയറിന്റെ സ്‌കാൻ നടത്തുകയും വേണം. ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരം, സിസേറിയൻ വേണമെന്നില്ല. മറ്റു സങ്കീർണതകളൊന്നും ഗർഭിണിയുടെ ഇഷ്‌ടപ്രകാരവും, സാധാരണ പ്രസവം ആകാം. ശ്വാസകോശപരമായ സങ്കീർണതകളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ മാത്രമേ സിസേറിയൻ ചെയ്യേണ്ട ആവശ്യമുള്ളൂ.


സ്വയംരക്ഷാ മാർഗങ്ങൾ
ചികിത്സകരും പ്രസവസമയത്തു കൂടെ നിൽക്കുന്ന പരിചാരകരും സ്വയംരക്ഷാമാർഗങ്ങളും ശുചിത്വവും കൃത്യനിഷ്ഠയോടെ പാലിക്കേണ്ടതാണ്. കുഞ്ഞിനെ തീർച്ചയായും അമ്മക്ക് മൂലയൂട്ടാം. കാരണം മുലപ്പാലിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ മുലയൂട്ടൽ ഒഴിവാക്കേണ്ടതില്ല. കുഞ്ഞിനെ അമ്മയുടെ കൂടെ കിടത്തുകയും ചെയ്യാം. പക്ഷെ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് രോഗാണുക്കൾ കഫ കണികകൾ വഴി പകരുവാൻ സാദ്ധ്യത ഉള്ളത് കൊണ്ട് ശ്രദ്ധ വേണം.


അമ്മ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം :
• അമ്മ മാസ്‌ക് ധരിക്കുക.
• കുഞ്ഞിനെ മുലയൂട്ടുന്ന സമയം തുമ്മുകയോ ചുമയ്‌ക്കുകയോ ചെയ്യാതിരിക്കുക. ചുമശീലങ്ങൾ പാലിക്കുക.
• ബ്രസ്റ്റ് പമ്പുപയോഗിക്കുകയാണെങ്കിൽ, ഓരോ തവണ ഉപയോഗിച്ച ശേഷവും വൃത്തിയാക്കുക
• ബ്രസ്റ്റ് പമ്പു ഒരാൾക്ക് മാത്രമായി ഒരെണ്ണം ഉപയോഗിക്കുക.
• കുഞ്ഞിനെയോ, ബ്രെസ്റ്റ് പമ്പിനെയോ, മുലക്കുപ്പിയെയോ തൊടും മുൻപ് കൈകൾ നന്നായി കഴുകി വൃത്തി ഉറപ്പു വരുത്തുക
• ഫോർമുല ഫീഡ് കൊടുക്കേണ്ടി വന്നാൽ പാലാട, വൃത്തിയായി സ്റ്റെറിലൈസ് ചെയ്യണം.
• അമ്മ തൊടാൻ സാദ്ധ്യതയുള്ള പ്രതലങ്ങൾ അണുവിമുക്തമാക്കുക