
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിത ഖാന്‍ ശര്‍മ പ്ലേറ്റുകള്‍ എറിഞ്ഞുടക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ദുബായ് റെസ്റ്റോറന്റില്‍ വെച്ചാണ് അര്‍പിത പ്ലേറ്റുകള്‍ തകര്‍ത്തത്. എന്തുകൊണ്ടാണ് പ്ലേറ്റുകള്‍ എറിഞ്ഞുടച്ചത് എന്ന് സോഷ്യല്‍ മീഡിയയിൽ നിരവധി പേർ അന്വേഷിച്ചിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യം കാരണമല്ല അര്‍പിത പ്ലേറ്റുകള്‍ തകര്‍ത്തത്. ഒരു പ്രാദേശിക ആചാരത്തിന്റെ ഭാഗമായിട്ടാണ് പ്ലേറ്റുകള്‍ എറിഞ്ഞുടച്ചത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ.
ഗ്രീക്കുകാരുടെ വിശ്വാസം അനുസരിച്ച് പ്ലേറ്റുകള്‍ തകര്‍ക്കുന്നത് ദുരാത്മാക്കളെ അകറ്റാനാണ്. നിരവധി പരമ്പരാഗത ഗ്രീക്ക് റെസ്റ്റോറന്റുകള്‍ അവരുടെ ഉപഭോക്താക്കള്‍ക്കായി 'പ്ലേറ്റ് സ്മാഷിംഗ്' നല്‍കുന്നുണ്ട്. ഇത്തരത്തില്‍ പുരാതന ഗ്രീക്ക് പാരമ്പര്യത്തെ മാനിച്ചു കൊണ്ടാണ് അര്‍പിത ഗ്രീക്ക് റെസ്റ്റോറന്റില്‍ പ്ലേറ്റുകള്‍ തകര്‍ത്തത്. വീഡിയോയില്‍ അര്‍പിത സന്തോഷത്തോടെ പ്ലേറ്റുകള്‍ തകര്‍ക്കുന്നത് കാണാൻ കഴിയും.
ഒരു സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ അടുക്കിവെച്ചിരിക്കുന്ന പ്ലേറ്റുകള്‍ ഓരോന്നായി അര്‍പിത എടുത്തെറിയുന്നതും തറയില്‍ തകര്‍ന്നു കിടക്കുന്ന പ്ലേറ്റുകള്‍ക്ക് ചുറ്റും അര്‍പിതയും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായ അര്‍പിത കുടുംബത്തിനൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്.