
ദിയ സനയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായും സാമൂഹ്യ പ്രവർത്തകയും ട്രാൻസ് ജെൻഡർ തിരുവനന്തപുരം ജസ്റ്റിസ് ബോർഡ് അംഗവുമാണ് ദിയ. സോഷ്യൽ മീഡിയയിൽ സജീവമായ ദിയ പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ദിയയുടെ ഫോട്ടോഷൂട്ടാണ്.
ഗ്രാമീണതയിലുള്ള ചിത്രങ്ങളാണ് ദിയ സന ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. മുണ്ടൊക്കെ മടക്കിക്കുത്തി വെറ്റിലയൊക്കെ ചവച്ചുനിൽക്കുന്ന ചിത്രങ്ങളാണിത്. ആരെയും ആകർഷിക്കുന്ന രീതിയിലായിരുന്നു ചിത്രത്തിലെ ദിയയുടെ അപ്പിയറൻസ്. ചുവന്ന ബ്ളൗസും കള്ളി മുണ്ടും ഉടുത്തെത്തിയ ദിയ വ്യത്യസ്ത രീതിയിലാണ് ചിത്രങ്ങളിൽ തെളിയുന്നത്. അടുക്കളയുടെ പശ്ചാത്തലത്തിൽ വിറകടുപ്പിനരികിൽ ഇരിക്കുന്ന ചിത്രവും ആകർഷണീയമാണ്.
ഫോട്ടോഷൂട്ടിനെക്കുറിച്ച് ദിയ കുറിച്ചത് ഇങ്ങനെയായിരുന്നു
'വളരെ സന്തോഷം നൽകിയ ഫോട്ടോഷൂട്ട് ആയിരുന്നു എസ്രയുടേത്.ഈ ഷൂട്ട് നടക്കുമ്പോൾ ഗായത്രി എസ്, രമേശ് വിപിൻ എന്നിവരെയും കൂടെ മനോഹരമായ സ്ഥലവും പ്രോപ്പർട്ടിയും ഒരുക്കിത്തന്ന ആന്റിയെയും കുടുംബത്തെയും മറക്കാൻ പറ്റില്ല ഗ്രാമീണ ഭംഗിയിൽ എന്നെ വച്ച് ഇങ്ങനൊരു തീം പ്ലാൻ ചെയ്യുമ്പോൾ എസ്രയുടെയും ഗായത്രിയുടെയും മനസിൽ ഇത് സക്സസ് ആകുമെന്നുള്ള പ്രതീക്ഷയാവാം ഈ പടങ്ങളൊക്കെ മറ്റുള്ളവർക്ക് ഇത്രയും ആകർഷണീയമായത്...പുതിയ ടീമുകൾ ഇങ്ങനെ ഓരോ കൺസപ്റ്റുമായി വരുമ്പോൾ നമ്മൾ കോൺഫിഡന്റ് ആവണം... അവരൊക്കെ വളരട്ടെ... എത്രയോ കുട്ടികൾ ചെറിയ പ്രായം മുതൽ ഫോട്ടോ എടുക്കാനൊക്കെ ഇൻട്രെസ്റ്റ് കാണിക്കുന്നു...അവരുടെ കഴിവുകളെ വളർത്തണം.. ഞാൻ പലപ്പോഴും എസ്രയോട് ഓരോ ഷൂട്ടിനും അഭിപ്രായം അന്വേഷിക്കും.. ഒരുപാട് പൊളിറ്റിക്കലി ശരീരത്തിന്റെ രാഷ്ട്രീയമുൾപ്പെടെ മനോഹരമായാണ് എസ്ര ഫോട്ടോ ഷൂട്ടിലൂടെ അവതരിപ്പിക്കുന്നത്, കൂടെ നിൽക്കുന്നവരോട് ഒരുപാട് ഇഷ്ടം'