
വത്തിക്കാൻ സിറ്റി: അടുത്ത മാർച്ചിൽ ഇറാഖ് നന്ദർശിക്കാൻ ഒരുങ്ങി ഫ്രാൻസിസ് മാർപ്പാപ്പ. മാർച്ച് 5 മുതൽ 8വരെ തലസ്ഥാനമായ ബാഗ്ദാദ്, ഊർ, മൊസുൾ, എർബിൽ തുടങ്ങിയ നഗരങ്ങളാണ് സന്ദർശിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപ്പാപ്പ ഇറാഖ് സന്ദർശനം നടത്തുന്നത്. കോവിഡ് സാഹചര്യംകൂടി പരിഗണിച്ചായിരിക്കും അന്തിമതീരുമാനം. 2000ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഊർ സന്ദർശിക്കാനൊരുങ്ങിയെങ്കിലും അന്നത്തെ ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ യാത്ര നടന്നിരുന്നില്ല.