ganesh-kumar

തിരുവനന്തപുരം: ഇടതുമുന്നണി വിടില്ലെന്ന് കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷം ഗംഭീര വിജയം നേടുമെന്നും ഗണേഷ്‌കുമാർ അവകാശപ്പെട്ടു. ശരണ്യ മനോജിന് മറുപടിയില്ലെന്നും രാഷ്ട്രീയക്കാരോട് മറുപടി പറയാമെന്നുമായിരുന്നു വിവാദങ്ങളോടുള്ള എം.എൽ.എയുടെ പ്രതികരണം.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ് കേരള കോൺഗ്രസ് ബി വിടാനൊരുങ്ങുകയാണെന്ന് റിപ്പോ‍‌ർ‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മുന്നണി വിടില്ലെന്ന് ഗണേഷ് തന്നെ വ്യക്തമാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ പൂർണ്ണമായി തഴഞ്ഞതിൽ പത്ത് ജില്ലാ കമ്മിറ്റികൾ പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയെ പ്രതിഷേധം അറിയിച്ചിരുന്നു. വൈസ് ചെയർമാൻ കൂടിയായ ഗണേഷ്‌കുമാറിന്റെ വീട്ടിലെ പൊലീസ് പരിശോധനയടക്കം പിണറായി സർക്കാരിൽ നിന്ന് അപമാനം മാത്രമാണ് നേരിടുന്നതെന്നും പാർട്ടിക്കുള്ളിൽ പരാതിയുയർന്നിരുന്നു.