
ജയ്‌പൂർ: യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ബി.ജെ.പി കൗൺസിലർക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ ബാൽട്ടോറയിലെ ബി.ജെ.പി കൗൺസിലറായ കാന്തിലാലിനെതിരെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അകന്ന ബന്ധുവായ കാന്തിലാൽ കുളിമുറി ദൃശ്യം രഹസ്യമായി പകർത്തിയെന്നും പിന്നീട് ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി.
പിന്നീട് കാന്തിലാലിന്റെ സുഹൃത്തും യുവതിയെ പീഡിപ്പിച്ചു. പലതവണ പീഡനം തുടർന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡി.എസ്.പി സുഭാഷ് ഖോജ അറിയിച്ചു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.