
തമന്ന തന്റെ ആദ്യ വെബ് സീരീസായ ലെവൻത് ഹമർ പൂർത്തിയാക്കി. ഈ വെബ് സീരീസിന്റെ ഷൂട്ടിംഗിനിടയ്ക്ക്തമന്നയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് മുക്തയായ താരം വെബ് സീരീസ് പൂർത്തിയാക്കിയ ശേഷം ശനിയാഴ്ച ഹൈദരാബാദിൽ സംഘടിപ്പിച്ച പാർട്ടിയിലും പങ്കെടുത്തു.
അമേരിക്കൻ വെബ്സീരീസായ 24-ൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ലെവൻത് ഹവർ ഒരു രാത്രിയിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുടെ കഥയാണ് പറയുന്നത്. തെലുങ്കിൽ നിഥിന്റെ അന്ധാദുൻ റീമേക്കിലും ഗോപിചന്ദിന്റെ
സീട്ടിമാരി എന്ന ചിത്രത്തിലും തമന്നയാണ്നായിക. അന്ധാദുൻ റീമേക്കിൽ വനിതാ കബഡി ടീമിന്റെ കോച്ചിന്റെ വേഷമാണ് തമന്നയ്ക്ക്. താരത്തിന്റെ ആദ്യ നെഗറ്റീവ് വേഷം.