cinema

തിരഞ്ഞെടുപ്പ് വേദികളിൽ വോട്ടിടാൻ വരുന്ന താരങ്ങൾ എന്നും വാർത്തകളിൽ ഇടംനേടാറുണ്ട്.താരങ്ങൾ വോട്ട് രേഖപ്പെടുത്തുന്ന ചിത്രങ്ങളും വാർത്തകൾക്ക് ഒപ്പം ശ്രദ്ധേയമാവുകയും ചെയ്യും.തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സീരിയൽ താരം ഉമാ നായർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്.

‘എന്റെ അവകാശം ഞാനും രേഖപ്പെടുത്തി’ എന്ന ക്യാപ്ഷ്യൻ നൽകിയാണ് ഉമാ ചിത്രം പങ്കുവച്ചിരിക്കുന്നത്. വോട്ട് ചെയ്യാനായി ക്യൂവിൽ നിൽക്കുന്ന ചിത്രവും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മഷിപുരട്ടിയ വിരലിന്റെ ചിത്രവുമാണ് നടി പങ്കുവച്ചിട്ടുള്ളത്. എന്നാൽ ചിത്രം ശ്രദ്ധേയമായതിന് മറ്റൊരു കാരണമുണ്ട്. ക്യൂവിൽ നിൽക്കുന്ന താരത്തിന് സമീപത്തായി ഉള്ള ഒരു അയ്യപ്പന്റെ ചിത്രം. ഇതോടെയാണ് ഉമയുടെ ചിത്രത്തിന് താഴെ രസകരമായ കമന്റുകൾ വന്നുതുടങ്ങിയത്. അയ്യപ്പന് ഒരു വോട്ട്, വോട്ടിടാൻ ക്യൂവിൽ അയ്യപ്പനും ഒപ്പമുണ്ടല്ലോ, തുടങ്ങിയ നിരവധി കമന്റുകളാണ് വന്നത്.

View this post on Instagram

A post shared by Uma Nair (@umanair_actress.official)


വാനമ്പാടി എന്ന സീരിയയിലൂടെയാണ് ഉമാ നായർ ശ്രദ്ധേയമായത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, എടക്കാട് ബറ്റാലിയന്‍ 06 എന്നീ ചിത്രങ്ങളിലും ഉമ വേഷമിട്ടിട്ടുണ്ട്.