
കാരക്കസ് : വെനസ്വേലയിലെ നാഷനൽ അംസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സോഷ്യലിസ്റ്റ് പാർട്ടിക്കും സഖ്യകക്ഷികൾക്കും സമ്പൂർണവിജയം. പ്രധാന പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചതോടെയാണ് മഡുറോയ്ക്ക് വിജയം കൈവരിച്ചത്. പ്രതിപക്ഷ പാർട്ടികളുടെ നിയന്ത്രണത്തിലിരുന്ന പാർലമെന്റിൽ 31 ശതമാനം മാത്രമാണ് തിരഞ്ഞെടുപ്പിൽ നടന്നത്. അതിൽ 80 ശതമാനം ബാലറ്റ് എണ്ണിത്തീർന്നപ്പോൾ 67.6 ശതമാനം വോട്ടുകൾ മഡുറോ സഖ്യത്തിന് ലഭിച്ചു. ബഹിഷ്കരണത്തിൽ പങ്കെടുക്കാതിരുന്ന ഒരു പ്രതിപക്ഷ സഖ്യത്തിന് 18 ശതമാനം വോട്ടുകൾ ലഭിച്ചു.