
അച്ഛനും മുന്‍ കാമുകനും ഒരു കുഞ്ഞിക്കാല്‍ കാണാന്‍ സ്വന്തം അണ്ഡം നല്‍കാന്‍ തയ്യാറായി യുവതി. ഫ്ലോറിഡയിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്. സാഫ്രണ്‍ എന്ന യുവതിയാണ് ഈ വിചിത്ര തീരുമാനവുമായി മുന്നോട്ട് വന്നത്. ബാരി ഡ്രെവിറ്റ് ആണ് സാഫ്രണിന്റെ പിതാവ്. സ്‌കോട്ട് ഹച്ചിന്‍സണ്‍ എന്ന 25-കാരനാണ് സാഫ്രണിന്റെ മുന്‍ കാമുകന്‍. സാഫ്രോണിന്റെ മുന്‍ കാമുകനും അച്ഛനും ഇപ്പോള്‍ പ്രണയത്തിലാണ്. ഇവര്‍ക്ക് കുഞ്ഞ് ജനിക്കാനാണ് യുവതി അണ്ഡം നല്‍കുന്നത്.
അമ്പത് വയസ്സുള്ള ഡ്രെവിറ്റ് മകളുടെ മുന്‍ കാമുകനായ സ്‌കോട്ട് ഹച്ചിന്‍സണിനൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. ഫ്ലോറിയഡയില്‍ കഴിയുന്ന ബാരിയും സ്‌കോട്ടും നേരത്തേ വാടക ഗര്‍ഭപാത്രത്തിലൂടെ ഒരു പെണ്‍കുഞ്ഞിന്റെ രക്ഷിതാക്കളായിരുന്നു. വാലന്റീന എന്നാണ് മകളുടെ പേര്. ഒരു കുഞ്ഞ് കൂടി വേണമെന്ന ആഗ്രഹമാണ് മകളെ സഹായത്തിന് പ്രേരിപ്പിച്ചത്.
ബാരിയുടെ ആദ്യ ബന്ധത്തിലെ മകളാണ് സാഫ്രണ്‍. 1999 ലാണ് ബാരി ആദ്യമായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ബ്രിട്ടനിലെ ആദ്യ സ്വവര്‍ഗ വിവാഹമായിരുന്നു ബാരിയും ബാര്‍ലോയും തമ്മില്‍ നടന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെ ഇവര്‍ക്ക് ഇരട്ടകുഞ്ഞുങ്ങള്‍ ജനിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ പിന്നീട് വേര്‍പിരിഞ്ഞു.
ബൈസെക്ഷ്വല്‍ ആയ സ്‌കോട്ടുമായി സാഫ്രണ്‍ അല്‍പ്പ നാള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ സാഫ്രണിന്റെ അച്ഛനുമായി സ്‌കോട്ട് പിന്നീട് പ്രണയത്തിലാകുകയായിരുന്നു. മുന്‍ കാമുകനും അച്ഛനും കുഞ്ഞ് ജനിക്കാനായി സ്വന്തം അണ്ഡം നല്‍കുന്നതിനെ കുറിച്ച് സാഫ്രണ്‍ പറയുന്നതിങ്ങനെ, 'വാലന്റീനയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അച്ഛനും സ്‌കോട്ടിനും കൂടുതല്‍ കുഞ്ഞുങ്ങളെ നല്‍കാന്‍ ഞാന്‍ ഒരുക്കമാണ്'.
എന്നാല്‍ തന്റെ ഐഡിയ അച്ഛന് അത്ര ഇഷ്ടമായിട്ടില്ലെന്നും സാഫ്രണ്‍ പറയുന്നു. കാരണം കുഞ്ഞിന്റെ ബയോളജിക്കല്‍ മുത്തശ്ശനായിരിക്കും ബാരി. സ്‌കോട്ട് അച്ഛനും. പക്ഷേ തനിക്ക് ശരിക്കും അവരെ സഹായിക്കണമെന്നുണ്ട്.
ഇരുവര്‍ക്കും വേണ്ടി അണ്ഡം ശീതീകരിച്ച് സൂക്ഷിച്ച് വെച്ചിരിക്കുകയാണ് യുവതി. ഇനി അച്ഛനും സ്‌കോട്ടും സമ്മതം മൂളിയാല്‍ മാത്രം മതി. സ്‌കോട്ടിനെ കുറിച്ച് നല്ലത് മാത്രമാണ് സാഫ്രോണിന് പറയാനുള്ളത്. 'വളരെ നല്ല വ്യക്തിയാണ് സ്‌കോട്ട്. എന്റെ സുഹൃത്തുക്കളെല്ലാം അദ്ദേഹത്തിന്റെ ആരാധകരായിരുന്നു. പക്ഷേ, സുഹൃത്തുക്കളായിരിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മനോഹരമായത്.'-സാഫ്രണ്‍ പറയുന്നു.