saha

സിഡ്‌നി: ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുള്ള ത്രിദിന സന്നാഹ മത്സരത്തിൽ ആസ്ട്രേലിയ എ ടീമിനെതിരെ സമനില കൊണ്ട് തടിതപ്പി ഇന്ത്യൻസ്. രണ്ടാം ഇന്നിംഗ്സിൽ 131 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആസ്‌ട്രേലിയ എ ടീം ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസിലെത്തിയപ്പോൾ മത്സരം അവസാനിക്കുകയായിരുന്നു. ഓസീസ് എ ടീമിനായി മാർകസ് ഹാരിസും (25)​ ക്യാപ്ടൻ ട്രാവിസ് ഹെഡ് രണ്ടു റൺസോടെയും പുറത്താകാതെ നിന്നു. കാർത്തിക് ത്യാഗിയുടെ പന്ത് തലയിലിടിച്ച ഓപ്പണർ വിൽ പുകോവ്‌സ്‌കി 23 റൺസുമായി റിട്ടയേർഡ് ഹർട്ടായി മടങ്ങി. ഓസീസ് എ ടീം ഒന്നാം ഇന്നിംഗ്സ് 306/9 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 59 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യൻസ് 189/9 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 54 റൺസുമായി പുറത്താകാതെ നിന്ന വൃദ്ധിമാൻ സാഹയാണ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിക്കുകയായിരുന്നു.