
ബംഗളൂരുവും നോർത്ത് ഈസ്റ്റും സമനിലയിൽ പിരിഞ്ഞു
ഫറ്റോർദ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ബംഗളൂരു എഫ്.സിയും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഇരുടീമും ഒപ്പത്തിനൊപ്പം പൊരുതിയ ആവേശകരമായ മത്സരത്തിൽ ജുവാനനും ഉദാണ്ഡത സിംഗുമായിരുന്നു ബംഗളൂരുവിനായി ലക്ഷ്യം കണ്ടത്. റൊച്ചാർസെലയും ലൂയിസ് മച്ചാഡോയുമാണ് നോർത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടത്. മച്ചാഡോയാണ് കളിയിലെ താരം.
മത്സരത്തിന്റെ മൂന്നാം മിനിട്ടിൽ തന്നെ റൊച്ചാർലെസെയിലൂടെ നോർത്ത് ഈസ്റ്റ് മുന്നിലെത്തി. റൊച്ചാർലെസെയുടെ ഷോട്ട് ബോക്സിലുണ്ടായിരുന്ന മച്ചാഡോയുടെ ദേഹത്ത് തട്ടിയാണ് ബംഗളൂരു ഗോളി ഗുർപ്രീതിനെ കബളിപ്പിച്ച് വലകുലുക്കിയത്. തുടർന്ന് ആക്രമണം കനപ്പിച്ച ബംഗളൂരു ജുവാനനിലൂടെ സമനില പിടിച്ചു. തുടർന്ന് 70-ാം മിനിട്ടിൽ ബംഗളൂരു ഉദാണ്ഡതയിലൂടെ മുന്നിലെത്തി. എന്നാൽ 8 മിനിട്ടിന് ശേഷം മച്ചാഡോ നോർത്ത് ഈസ്റ്റിന്റെ സമനില ഗോൾ നേടുകയായിരുന്നു.
ഇന്നത്തെ മത്സരം
മുംബയ്- ചെന്നൈയിൻ