
ബ്യൂണേഴ്സ് അയേഴ്സ് : കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസ താരം ഡിയോഗോ മറഡോണയുടെ ചിത്രം ആലേഖനം ചെയ്ത ബാങ്ക് നോട്ടുകൾ അച്ചടിക്കാൻ മാതൃരാജ്യമായ അർജന്റിന ഒരുങ്ങുന്നു. ഇതിനായി ഫ്രെന്റെ ഡി ടോഡസ് പാർട്ടിയിലെ സെനറ്ററായ നോർമ ഡുരംഗോ അർജന്റീനൻ കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചു.1986ലെ ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ നൂറ്റാണ്ടിൻെറ ഗോളിലേക്കുള്ള ഓട്ടവും മറഡോണയുടെ ചിത്രവുമാകും 1000 പെസോ നോട്ടിൽ ആലേഖനം ചെയ്യപ്പെടുക. മറഡോണയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പടമുള്ള തപാൽ സ്റ്റാമ്പും അടുത്ത വർഷം അർജന്റീനൻ ഗവൺമെന്റ് പുറത്തിറക്കിയേക്കും.