tripadvisor

ബീ‌‌ജിംഗ്: യു.എസ് ഓൺലെെൻ യാത്ര ഫ്ലാറ്റഫോമായ ട്രിപ്പ് അഡ്‌വൈസർ ഉൾപ്പെടെ 104 ആപ്ലിക്കേഷനുകൾ തങ്ങളുടെ ആപ്പ് സ്റ്റോറിൽ നിന്ന് ഒഴിവാക്കി ചെെന. നിയമവിരുദ്ധമായ ആപ്പുകൾ ഇന്റർനെറ്റിൽ നിന്നും ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണിതെന്നും ചെെനീസ് അധികൃതർ അറിയിച്ചു.

വിനോദസഞ്ചാരികൾക്ക് ആവശ്യമായ ഹോട്ടലുകൾ,റെസ്റ്റോറന്റുകൾ,ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഗതാഗത സംവിധാനം,റിസർവേഷൻ തുടങ്ങിയ സേവനങ്ങൾ ഉറപ്പു നൽകുന്ന പരമ്പരാഗത യു.എസ് കമ്പനിയാണ് ട്രിപ്പ് അഡ്‌വൈസർ. ഇത്തരത്തിൽ ഒരു ആപ്പ് നിരോധിച്ചതിന് പിന്നിലെ കാരണം ആർക്കും അറിയില്ല.

ആപ്പ് സ്റ്റോറിൽ നിന്നും ട്രിപ്പ് അഡ്‌വൈസർ നീക്കം ചെയ്‌തുവെങ്കിലും ചെെനയിൽ ട്രിപ്പ് അഡ്‌വൈസറിന്റെ ഔദ്ധ്യോഗിക വെബ്സെെറ്റ് ലഭ്യമാകുന്നുണ്ട്. അമേരിക്കയിൽ ടിക് ടോക്ക് നിരോധിച്ചതിന് പിന്നാലെ യു.എസ് ആപ്പായ ട്രിപ്പ് അഡ്‌വൈസർ നിരോധിക്കാനുള്ള ചെെനയുടെ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്ത്തിയേക്കും.

ടിക്‌ ടോക്കിന് അനുകൂല വിധി യു.എസ് കോടതി വിധിച്ചതിന് പിന്നാലെയാണ് ചെെനയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രമുഖ ചെെനീസ് ആപ്പായ ടിക് ടോക്ക് ട്രംപ് ഭരണകൂടം നിരോധിച്ചിരുന്നത്. ചെെനയുമായുള്ള സംഘർഷങ്ങൾക്ക് പിന്നാലെ ഇന്ത്യയിൽ ചെെനീസ് ആപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.