
സോഷ്യൽ മീഡിയയിൽ സജീവമാണ് സീരിയൽ താരമായ ജിഷിൻ മോഹൻ. സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് ഒപ്പം പങ്കുവയ്ക്കുകയും ചെയും. ഇത്തരത്തിൽ ഒരു രസകരമായ സംഭവമാണ് ഇപ്പോൾ ജിഷിൻ പങ്കുവച്ചിരിക്കുന്നത്. തന്നെ ആരോ ഒ.എൽ.എക്സിൽ ഇട്ടു എന്നാണ് താരം പറയുന്നത്. ഇതിന് ഭാര്യയുടെ മറുപടി എന്തായിരുന്നുവെന്നും ജിഷിൻ പറയുന്നു.
"ജീവിതനൗക സീരിയലില്‍ എന്റെ കഥാപാത്രം അച്ഛനോട് പറയുന്ന ഒരു ഡയലോഗുണ്ട്. 'അച്ഛാ.. അച്ഛനെ ഞാന്‍ ഓ.എല്‍.എക്‌സില്‍ ഇട്ടു വില്‍ക്കട്ടെ' എന്ന്. അറംപറ്റിയതാണോ എന്നറിയില്ല. എന്നെ ദേണ്ടെ ആരോ ഒ.എല്‍.എക്‌സില്‍ എടുത്തിട്ടിരിക്കുന്നു. അതും 12000 രൂപയ്ക്ക്. ഈ കാര്യം ഭാര്യയോട് പറഞ്ഞപ്പോ അവള് പറയാ, 'അവര്‍ക്ക് വരെ മനസ്സിലായി, വില്‍ക്കാനുള്ളതാണെന്ന്. ഞാനാണെല്‍ ഫ്രീ ആയിട്ട് കൊടുത്തേനെ' എന്ന്. പകച്ചു പോയി എന്റെ ബാല്യം. ഇതിനാണോ, കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്? ആയിരിക്കുമല്ലെ.' ജിഷിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
 
ഒ.എല്‍.എക്‌സില്‍ വിൽക്കാൻവച്ചിരിക്കുന്ന സാംസങ് എൽ.സി.ഡി ടിവിയിലാണ് ജിഷിനെ കാണുന്നത്.
ഈ ചിത്രം പങ്കുവച്ചാണ് ഷിജിൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടത്. ഇതിന് ട്രോളുകളുമായി നിരവധി പേർ രംഗത്തെത്തി. 12000 എന്നാകില്ല, നിങ്ങളെ 1200 രൂപയ്ക്കാകും വില്‍ക്കുക തുടങ്ങിയ കമന്റുകൾ കൊണ്ടാണ് ആരാധകർ താരത്തെ ട്രോളിയത്.