woman-critical

കൊച്ചി: ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ തമിഴ്നാട് സ്വദേശി കുമാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുമാരി ചികിത്സയിൽ കഴിയുന്നത്.

കുമാരിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.ഇവരുടെ മൊഴിയെടുത്താൽ മാത്രമേ ഫ്ലാറ്റിൽ നിന്ന് വീണതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ വ്യക്തത കിട്ടുകയുള്ളു. നാട്ടിലേക്ക് പോകണമെന്ന ആവശ്യം ഫ്ലാറ്റ് ഉടമ നിരസിച്ചതിനെ തുടർന്നാണ് കുമാരി രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഫ്ലാറ്റ് ഉടമയെയും മറ്റ് താമസക്കാരെയും അന്വേേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഹൊറൈസൺ ഫ്ലാറ്റിലെ ആറാം നിലയിൽ നിന്ന് വീണ കുമാരിയുടെ തലയ്‌ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് കുമാരി നാട്ടിൽ നിന്നും ഫ്ലാറ്റിൽ തിരികെയെത്തിയത്. എന്നാൽ വീണ്ടും നാട്ടിലേക്ക് പോകണമെന്ന് ഫ്ലാറ്റ് ഉടമയോട് കുമാരി തലേദിവസം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ഈ ആവശ്യം ഫ്ലാറ്റ് ഉടമ നിരസിച്ചതോടെയാണ് അടുക്കളയിലേക്കുളള വാതിൽ അകത്തു നിന്ന് പൂട്ടി ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും കരുതുന്നു.