
ലക്‌നൗ: മെഴുകുതിരിയിൽ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ആറ് മാസം പ്രായമുള്ള അർഷ് ആണ് മരിച്ചത്. യുപിയിലെ ഇസ്ലാംപുരിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. അർഷിന്റെ മൂന്ന് വയസുകാരിയായ സഹോദരി ബുഷ്രയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. കിടക്കയ്ക്ക് അരികിലായി കത്തിച്ചുവച്ചിരുന്ന മെഴുകുതിരിയിൽ നിന്ന് ബെഡ്ഷീറ്റിലേക്ക് തീ പടരുകയായിരുന്നു. അർഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ ബ്രുഷ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.