omanakuttan

ചേർത്തല: ദുരിതാശ്വാസ ക്യാമ്പിലെത്തിയവരോട് പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിന് വിധേയനായ ഓമനക്കുട്ടന്റെ മകൾക്ക് സർക്കാർ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് മെറിറ്റിൽ പ്രവേശനം ലഭിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡ് ഭാവനാലയത്തിൽ എൻ.എസ്.ഓമനക്കുട്ടന്റെ മകൾ സുകൃതിക്കാണ് കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം പ്രവേശനം ലഭിച്ചത്.

പ്ലസ് ടുവിനു ശേഷം മെഡിക്കൽ എൻട്രൻസ് പരിശീലനത്തിലായിരുന്നു സുകൃതി. കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തിയവരിൽ നിന്നു പണപ്പിരിവ് നടത്തിയെന്ന പേരിൽ സി.പി.എം എൽ.സി അംഗമായ ഓമനക്കുട്ടനെപ്പറ്റി മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ക്യാമ്പിന്റെ ചുമതലക്കാരനായിരുന്നു ഓമനക്കുട്ടൻ അപ്പോൾ. എന്നാൽ പിന്നീട് നിജസ്ഥിതി ബോദ്ധ്യമായതോടെ സഹതാപ തരംഗത്തിലൂടെ ഓമനക്കുട്ടൻ വീണ്ടും വാർത്തകളിൽ നിറഞ്ഞു. അതുകൊണ്ടുതന്നെ മകളുടെ നേട്ടം സമൂഹ മാദ്ധ്യമങ്ങളിലൂടെ പാർട്ടി പ്രവർത്തകർ തന്നെ വൈറലാക്കി