
ന്യൂഡൽഹി: ജമ്മു കാശ്‌മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. ഭീകരർക്കെതിരെ സുരക്ഷാ സേനയും പൊലീസും ശക്തമായി തിരിച്ചടിക്കുകയാണെന്നാണ് വിവരം. രണ്ട് ഭീകരരെ ഇതിനോടകം വധിക്കാനായിട്ടുണ്ട്. സംഭവത്തിൽ ഒരു ഗ്രാമീണന് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
#PulwamaEncounterUpdate: 02 unidentified #terrorists killed. #Operation going on. Further details shall follow. @JmuKmrPolice https://t.co/MySrLP6red— Kashmir Zone Police (@KashmirPolice) December 9, 2020
 
പുൽവാമയിലെ ടിക്കൻ മേഖലയിലാണ് സംഭവം. ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നുമാണ് ജമ്മുകാശ്‌മീർ പൊലീസ് പറയുന്നത്. ജമ്മുകാശ്‌മീരിലെ ജില്ലാ വികസന കൗൺസിലിലേയ്‌ക്ക് തിരഞ്ഞെടുപ്പ് നടക്കവെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഡിസംബർ 19ന് അവസാനിക്കും. 22നാണ് വോട്ടെണ്ണൽ.