rape-case

ബാർമർ: കുളിമുറി ദൃശ്യങ്ങൾ പകർത്തി, വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. കൗൺസിലറായ കാന്തിലാലിന്റെ ബന്ധുവാണ് പരാതിക്കാരി.

കാന്തിലാൽ പരാതിക്കാരിയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. ഭർത്താവ് ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി, പരാതിക്കാരി കുളിക്കുന്നത് വീഡിയോയിൽ പകർത്തുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെയും മറ്റും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

കാന്തിലാലിന്റെ ഒത്താശയോടെ സുഹൃത്തായ ജോധ്‌റാമും പീഡിപ്പിച്ചതായി യുവതി ആരോപിക്കുന്നു. അന്വേഷണം ആരംഭിച്ചെന്നും, അധികം വൈകാതെ പ്രതിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.