
കാളിദാസ് ജയറാം നായകനായ 'ഒരു പക്ക  കതൈ " ഒ ടിടി റിലീസിന് ഒരുങ്ങുന്നു. സീ ഫൈവിലൂടെ ഡിസംബർ 25ന് ചിത്രം റിലീസിനെത്തും. ബാലാജി തരണീധരൻ സംവിധാനം ചെയ്ത ചിത്രം അഞ്ചുവർഷത്തോളമായി ചിത്രീകരണം കഴിഞ്ഞിട്ട്. സെൻസർ കുരുക്കുകൾ മൂലമാണ് ബാലാജി തരണീധരൻ സംവിധാനം ചെയ്ത ഈ ചിത്രം റിലീസിന് ഇത്രയും വൈകിയത്.
എന്നൈ നോക്കി പായും തോട്ടത്തിലെ നായികയായി എത്തിയ മേഘ ആകാശാണ് കാളിദാസിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത്. സ്കൂൾ പ്രണയവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളും മെഡിക്കൽ സങ്കീർണ്ണതയുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.വിജയ് സേതുപതി നായകനായ നടുവുല കൊഞ്ചം പക്കത്ത കാണോം, സിതാകാത്തി എന്നീ സിനിമകളുടെ സംവിധായകനാണ് ബാലാജി തരണീധരൻ.പുതു പുത്തം കാലൈ എന്ന തമിഴ് ആന്തോളജി ചിത്രത്തിലെ സുധ കൊങ്ങര ഒരുക്കിയ ചിത്രമാണ് കാളിദാസ് ജയറാമിന്റെ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.