pump

ന്യൂഡൽഹി: രാജ്യത്ത് അനുദിനം പെട്രോൾ, ഡീസൽ വിലവർദ്ധനയുണ്ടാകുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. നാല്പത് രൂപയ്‌ക്കപ്പുറം വിലയിൽ ഇന്ധനങ്ങൾ വിൽപന നടത്തുന്നത് ജനങ്ങളെ കൊള‌ളയടിക്കുന്നതാണെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി തിങ്കളാഴ്‌ച അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് കോൺഗ്രസും വിമർശനവുമായി വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലുള‌ള പോസ്‌റ്റുകൾ ട്വി‌റ്ററിൽ പ്രചരിക്കുകയാണ്.

'പെട്രോളിന് വില 90 രൂപ. ശരിയ്‌ക്കുള‌ള വില 30 രൂപ. മോദിയുടെ നികുതി 60 രൂപ.എല്ലാ പെട്രോൾ പമ്പുകളും നരേന്ദ്രമോദി വസൂലാക്കൽ കേന്ദ്രം എന്ന് പേര് മാ‌റ്റണം.' കോൺഗ്രസ് നേതാവ് ശ്രീവാസ്‌തവ ട്വീ‌റ്റ് ചെയ്‌തു.

തുടർച്ചയായി ഏഴ് ദിവസം പെട്രോൾ വില ഉയർന്നു തന്നെ നിൽക്കുകയാണ്. തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലി‌റ്ററിന് 83.71 രൂപയും ഡീസലിന് 73.87 രൂപയുമാണ് വില. മുംബയിൽ പെട്രോൾ വില 90 ഉം ഡീസൽ വില 80ഉം കടന്നു. കഴിഞ്ഞ 18 ദിവസത്തിനിടെ ഡൽഹിയിൽ പെട്രോളിന് 2.65 രൂപ വർദ്ധിച്ചു. ഡീസലിനാകട്ടെ ഇത് 3.40 രൂപയാണ്. കേരളത്തിൽ മിക്കയിടത്തും പെട്രോൾ ലി‌റ്ററിന് 85 രൂപയ്‌ക്ക് മുകളിലാണ് വില. ഡീസലിനാകട്ടെ 73.07 രൂപയും.

Petrol Rate : ₹90
Real Cost : ₹30
Modi Tax : ₹60

All Petrol Bunks should be renamed as 'Narendra Modi Vasooli Kendra' pic.twitter.com/l38jpsucwx

— Srivatsa (@srivatsayb) December 9, 2020