child-online-class

മാണ്ഡ്യ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോണെടുത്ത മകൾ കണ്ടത് മറ്റൊരു സ്ത്രീയ്‌ക്കൊപ്പമുള്ള അച്ഛന്റെ സ്വകാര്യ രംഗങ്ങൾ. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. വീഡിയോ കണ്ടയുടൻ അച്ഛനോടുള്ള ദേഷ്യത്തിൽ അമ്മയ്ക്കത് കാണിച്ചുകൊടുക്കുകയും ചെയ്തു.


പെൺകുട്ടിയുടെ അമ്മ വീഡിയോ കണ്ടതോടെ ചില മഹിള സംഘടനകളുടെ സഹായത്തോടെ ഇവർ ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാഹമോചനം വേണമെന്നായിരുന്നു ഈ സ്ത്രീയുടെ ആവശ്യം. തുടർന്ന് പൊലീസ് ഭർത്താവിനെ വിളിച്ചുവരുത്തി.

തനിക്ക് ഭാര്യയെ വേണമെന്നും, വിവാഹമോചനത്തിന് സമ്മതിക്കില്ലെന്നുമാണ് ഭർത്താവിന്റെ നിലപാട്. ഭർത്താവിനെതിരെ കേസെടുക്കണമെന്നും യുവതി ആവശ്യപ്പെട്ടു.എന്നാൽ ഏത് വകുപ്പ് ചുമത്തി കേസെടുക്കുമെന്നാണ് പൊലീസിനെ കുഴക്കുന്നത്. ഐടി വകുപ്പ് പ്രകാരം കേസെടുക്കണമെങ്കിൽ ഈ വീഡിയോ മറ്റാർക്കെങ്കിലും പങ്കുവയ്ക്കണം, എന്നാൽ ഇതിന് തെളിവില്ല. കൂടാതെ വീഡിയോയിൽ ഉള്ള സ്ത്രീയുടെ സമ്മതത്തോടെയാണ് വീഡിയോ ഷൂട്ട് ചെയ്തത്. പ്രശ്‌നം പരിഹരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അത് നടന്നില്ല.