
ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും തിരക്കേറുന്ന രാകുൽ പ്രീത് സിംഗ് പറയുന്നു
ബംഗളൂരുവിലെ മയക്കുമരുന്ന് വിവാദവുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പേരുകളിലൊന്നാണ് ബോളിവുഡിലും ദക്ഷിണേന്ത്യൻ സിനിമകളിലും തിരക്കേറുന്ന നായിക രാകുൽപ്രീത് സിംഗിന്റേത്.
മുപ്പതുകാരിയായ താരം ഒരു നായകനുമായി പ്രണയത്തിലാണെന്നും ലിവിംഗ് ടുഗദർ ബന്ധത്തിലുമാണെന്നാണ് പുതിയ ഗോസിപ്പ്.
എന്നാൽ താൻ പ്രണയത്തിലല്ലെന്നും പ്രണയിക്കാൻ ഇഷ്ടപ്പെടുന്ന ആളല്ലെന്നുമാണ് രാകുൽപ്രീത് സിംഗിന്റെ നിലപാട്. ''ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നു. പക്ഷേ ഒരിക്കലും എന്റേത് ഒരു പ്രണയ വിവാഹമായിരിക്കില്ല." രാകുൽ പ്രീത് സിംഗ് ആരാധകർക്ക് ഉറപ്പ് നൽകുന്നു.
തന്റെ വിവാഹം മാദ്ധ്യമങ്ങളെയും ആരാധകരെയുമെല്ലാം അറിയിച്ചുകൊണ്ടുള്ള വിപുലമായ ഒരാഘോഷച്ചടങ്ങായിരിക്കുമെന്നും താരം പറയുന്നു.
തെലുങ്കിൽ നിഥിന്റെ നായികയായി ചെക്ക്, ഹിന്ദിയിൽ അജയ് ദേവ്‌ഗണിനോടൊപ്പം മെയ്‌ഡേ എന്നീ ചിത്രങ്ങളിലാണ് രാകുൽ ഇപ്പോളഭിനയിക്കുന്നത്. ഇരു ചിത്രങ്ങളും അടുത്ത വർഷം തിയേറ്ററുകളിലെത്തും.