
ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്ന നിരവധി പേർ നമുക്ക് ചുറ്റും ഉണ്ട്. അതുപോലെതന്നെ ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവരും കുറവല്ല. ഇത്തരക്കാർ ഭക്ഷണത്തെയാണ് കൂടുതലും ആശ്രയിക്കേണ്ടത്. ശരീരഭാരം കൂട്ടാൻ കലോറി കൂടുതലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. പഴവർഗങ്ങൾ കൂടുതലായി കഴിച്ചാലും ശരീരഭാരം കൂട്ടാൻ കഴിയുമെന്നാണ് പഠനം. കോപ്പർ, വൈറ്റമിൻ ബി,എ,ഇ തുടങ്ങിയവ അടങ്ങിയിട്ടുള്ള മാമ്പഴം കഴിച്ചാൽ ശരീരഭാരം വർദ്ധിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ, വൈറ്റമിൻ-സി, ബി-6 തുടങ്ങിയവയുടെ അഭാവം ഉള്ളവർ ആത്യാവശ്യമായി കഴിക്കണ്ടതാണ് നേന്ത്രപ്പഴം. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും നല്ലതാണ്. ഫ്രുക്റ്റോസ്, ഗ്ലൂക്കോസ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഉണക്കമുന്തിരിയിൽ ഊർജ്ജം വർദ്ധിപ്പിക്കാനുള്ള ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കൂട്ടാതെ ഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. അവക്കാഡോയിൽ വൈറ്റമിൻ സി,എ,കെ, പൊട്ടാസ്യം, കാത്സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു അവക്കാഡോയിൽ നിന്നും 162 കലോറി എങ്കിലും ലഭിക്കും.