
കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ (76) ശ്വാസ തടസത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ ഫ്ളൂ ക്ലിനിക്കിലാണ് നിലവിൽ അദ്ദേഹമുള്ളത്. കൂടുതൽ പരിശോധനകൾക്ക് ശേഷം ആശുപത്രിയിൽ തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സ്വകാര്യ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഏതാനും നാളുകളായി ശ്വാസ സംബന്ധമായ പ്രശ്നങ്ങൾക്കൊപ്പം വാർദ്ധക്യ സഹജമായ പ്രശ്നങ്ങളും അദ്ദേഹം നേരിടുന്നുണ്ട്.
2000-11കാലത്ത് ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ.