
ന്യൂഡൽഹി: കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട്
സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സമർപ്പിച്ച അപേക്ഷ തള്ളിയെന്ന വാർത്ത വ്യാജമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. സുരക്ഷ ആശങ്കകൾ നിലനിൽക്കുന്നുവെന്നും ആവശ്യമായ തെളിവുകൾ ഇല്ലെന്നും ചൂണ്ടിക്കാട്ടി വാക്‌സിന്റെ അനുമതി നിഷേധിച്ചുവെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നത്. ഇതിന് പിന്നാലെയാണ് വാർത്ത അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ രംഗത്ത് വന്നത്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഭാരത് ബയോടെക്ക് എന്നീ കമ്പനികളുടെ കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയിരുന്ന അപേക്ഷ ഇന്നാണ് വിദഗ്ദ്ധസമിതി വിലയിരുത്തിയത്. ഇതിന് പിന്നാലെയാണ് വാക്സിന്റെ അനുമതി നിഷേധിച്ചെന്ന് തരത്തിൽ വ്യാജവാർത്ത പുറത്തുവന്നത്.
The media report about the rejection of Serum Institute and Bharat Biotech's emergency use authorisation of vaccine is fake: Ministry of Health & Family Welfare pic.twitter.com/vysHrU43hi
— ANI (@ANI) December 9, 2020