covid

ദമാം: ചൈനീസ് കൊവിഡ് വാക്‌സിനായ സീനോഫാം ഫലപ്രദമാണെന്ന് യു.എ.ഇ. രാജ്യത്ത് കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുകയാണ്. വാക്‌സിൻ 86 ശതമാനം ഫലപ്രാപ്‌തി നൽകുന്നതായാണ് യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണ ഘട്ടത്തിലെ ഇടക്കാല റിപ്പോർട്ടിലാണ് ഈ വിവരമുള‌ളത്. ഇവിടെ ചില അടിയന്തര വിഭാഗക്കാർക്ക് വാക്‌സിൻ ഉപയോഗിക്കാൻ ജൂലായിലും സെപ്‌തംബറിലും അനുമതി നൽകിയിരുന്നു. തീക്ഷ്‌ണത കുറഞ്ഞതും അതീവ ഗുരുതരവുമായ തരം രോഗികളിൽ വാക്‌സിൻ നൂറ് ശതമാനം ഫലം ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.