pulwama

ശ്രീനഗർ: കാശ്‌മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ ഭീകരരെ സൈന്യം വധിച്ചു. ഇന്നലെ രാവിലെയാണ്​ സംഭവം.

പുൽവാമയിലെ ടികൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസും സി.ആർ.പി.എഫും സംയുക്​തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

രണ്ട്​ ഭീകരരെ വധിച്ച കാശ്‌മീർ പൊലീസ് സ്ഥിരീകരിച്ചു. ഏറ്റുമുട്ടൽ രാത്രി വൈകിയും തുടർന്നു. എന്നാൽ, ഭീകരരുടെ പേരോ മറ്റ്​ വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.