
കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് വിദേശസഹായം തേടിയെന്ന പരാതിയിൽ വി.ഡി. സതീശൻ എം.എൽ.എക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഇംഗ്ലണ്ടിലെ ബെർമിംഗ്ഹാമിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തവരിൽ നിന്ന് 500 പൗണ്ട് വീതം പുനർജനി സൊസൈറ്റിയുടെ പേരിൽ സമാഹരിച്ചെന്നാണ് ആരോപണം. എറണാകുളം സ്വദേശി ജെയ്‌സൺ പാനിക്കുളങ്ങരയാണ് ഹർജി സമർപ്പിച്ചത്. ആവശ്യമായ രേഖകളൊന്നും സമർപ്പിക്കാത്ത ഹർജിയിൽ കഴമ്പില്ലെന്ന് കോടതി വിലയിരുത്തി.