jo

വാഷിംഗ്​ടൺ: ഭരണമേറ്റെടുത്ത് 100 ദിവസത്തിനുള്ളിൽ 10 കോടി പേർക്ക് കൊവിഡ് വാക്സിൻ നൽകുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ജനുവരി 20 യു.എസ് പ്രസിഡന്റായി ബൈഡൻ അധികാരം എൽക്കും. യു.എസിൽ അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ഫൈസർ വാക്സിന് അംഗീകാരം നൽകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോ ബൈഡന്റെ പ്രഖ്യാപനം. ഇനി ഒരു 100 ദിവസം കൂടി അമേരിക്ക മാസ്​ക്​ അണിയേണ്ടി വരികയുള്ളുവെന്ന് ബൈഡൻ പറഞ്ഞിരുന്നു. പുതിയ ആരോഗ്യസംഘത്തെ നിയമിച്ചതിന്​ ശേഷമായിരുന്നു ബൈഡന്റെ പ്രഖ്യാപനം.

യു.എസിൽ ഒന്നരകോടി പേർക്കാണ്​ കൊവിഡ്​ സ്ഥിരീകരിച്ചത്​. 285,000 പേർ രോഗംബാധിച്ച്​ മരിക്കുകയും ചെയ്​തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം യു.എസിൽ വീണ്ടും കൊവിഡ്​ വീണ്ടും പടർന്നിരുന്നു.