isl

ചെന്നൈയിനെ 2-1ന് തോൽപ്പിച്ച് മുംബയ് സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു

മഡ്ഗാവ് : ഈ സീസണിലെ നാലാം വിജയവുമായി മുംബയ് സിറ്റി ഐ.എസ്.എൽ ഫുട്ബാളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെന്നൈയിനെയാണ് മുംബയ് കീഴടക്കിയത്.

40-ാം മിനിട്ടിൽ സിൽവസ്റ്ററിലൂടെ ചെന്നൈയിനാണ് ആദ്യം ഗോളടിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഹെർനാൻ സന്റാനയിലൂടെ മുംബയ് സമനില പിടിച്ചു.ഹ്യൂഗോ ബൗമസ് എടുത്ത ഒരു കോർണർ കിക്കിന് തലവച്ചാണ് സന്റാന കളി സമനിലയിലാക്കിയത്.75-ാം മിനിട്ടിൽ ആദം ലെ ഫോൺഡ്രെയിലൂടെയാണ് മുംബയ് രണ്ടാം ഗോൾ നേടിയത്. ഒരു ഫ്രീ കിക്കിൽ നിന്ന് തനിക്ക് കിട്ടിയ പന്താണ് ബൗമസ് ലെ ഫോൺഡ്രെയ്ക്ക് കൈമാറിയത്.

ഈ വിജയത്തോടെ മുംബയ് സിറ്റിക്ക്നാലുകളികളിൽ നിന്ന് 12 പോയിന്റായി.ചെന്നൈയിൻ നാലാ പോയിന്റുമായി എട്ടാമതാണ്.

ഇന്നത്തെ മത്സരം

ഈസ്റ്റ് ബംഗാൾ Vs ജംഷഡ്പൂർ