k-m-shaji

കോഴിക്കോട്: അനുമതി നൽകിയ പ്ളാനിന് വിരുദ്ധമായി വീട് നിർമ്മിച്ചതിന് കെ.എം.ഷാജി എം.എൽ.എയുടെ ഭാര്യ ആഷയ്ക്ക് കോഴിക്കോട് കോർപറേഷൻ നോട്ടീസ് അയച്ചു. 17ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണം. മാലൂർകുന്നിൽ 3200 ചതുരശ്ര അടിയിൽ വീട് നിർമ്മിക്കാനായിരുന്നു അനുമതി. എന്നാൽ, 5500 ചതുരശ്ര അടിയിലാണ് വീട് പണിതതെന്ന് പരിശോധനയിൽ കണ്ടെത്തി. അഴീക്കോട് സ്കൂൾ പ്ളസ് ടു അഴിമതിയുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നായിരുന്നു വീടിന്റെ വിസ്തീർണം അളന്നുള്ള പരിശോധന. കൈക്കൂലിയായി ലഭിച്ച 25 ലക്ഷം രൂപ വീട് നിർമ്മാണത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം.