covid-vaccine

യുഎഇ: കൊവിഡിനെതിരെ ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്‌സിന്‍ 86% ഫലപ്രാപ്തി തെളിയിച്ചെന്ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യു എ ഇയില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച വാക്‌സിന്‍ പരീക്ഷണം വിജയകരമായി മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. 125 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുള്‍പ്പെടെ മുപ്പത്തിയൊന്നായിരത്തിലധികം സന്നദ്ധപ്രവര്‍ത്തകരിലാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്.

മോഡേണ, ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സനോഫി സാനി പി എ, അസ്ട്രാസെനെക്ക പി എല്‍ സി എന്നിവയുള്‍പ്പെടെ നിരവധി മരുന്ന് നിര്‍മ്മാതാക്കള്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. പലരും വാക്‌സിന്‍ വിജയകരമെന്ന അവകാശ വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. അപ്പോഴാണ് ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്‌സിന്‍ ഫലപ്രാപ്തി തെളിയിച്ചെന്ന വാദവുമായി യു എ ഇ രംഗത്തെത്തയിരിക്കുന്നത്. എന്നാല്‍ വിശദമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


വാക്സിന്റെ സുരക്ഷയിലും ഫലപ്രാപ്തിയിലും 86% കാര്യക്ഷമതയുള്ളതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന് ബോധ്യപെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്കയില്‍ നൂറോളം കമ്പനികളാണ് വാക്സിന്‍ നിര്‍മ്മാണത്തിനായി രംഗത്തുവന്നിട്ടുള്ളത്. ലോകത്ത് ഇതുവരെ ഒരു അംഗീകൃത വാക്സിന്‍ ഇല്ലാത്തതിനാല്‍ തന്നെ സുരക്ഷിതവും ഫലപ്രദവുമായ വാക്സിന്‍ വികസിപ്പിക്കാന്‍ 12 മുതല്‍ 18 മാസം വരെ വേണ്ടി വരുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്‌സിന്‍ ആണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്. ഇനി റഷ്യന്‍ നിര്‍മിതവാക്‌സിന്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് യു എ ഇ.