vaccine-

ഹെെദരാബാദ്:ഇന്ത്യയിലെ കൊവിഡ് വാക്‌സിൻ നിർമാണ കമ്പനികളുടെ പ്രവർത്തനങ്ങളിൽ മതിപ്പുണ്ടെന്ന് വിദേശ പ്രതിനിധികൾ. ഹെെദരാബാദിൽ വാക്സിൻ വികസിപ്പിക്കുന്ന രണ്ട് ഇന്ത്യൻ
കമ്പനികളിൽ സന്ദ‌‌ർശനം നടത്തിയതിന് പിന്നാലെയാണ് വിദേശ പ്രതിനിധികൾ ഇക്കാര്യം
വ്യക്തമാക്കിയത്.60 പേരടങ്ങുന്ന വിദേശ പ്രതിനിധി സംഘമാണ് ഇന്ന് ഭാരത് ബയോടെക്, ബയോളജിക്കൽ ഇ എന്നീ ഇന്ത്യൻ കമ്പനികളിൽ സന്ദർശനം നടത്തിയത്.

"എത്ര അർപ്പണബോധത്തോടെയാണ് കൊവിഡിനെ നേരിടുന്നതിനും മാനവികതയെ സഹായിക്കുന്നതിനും നിങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.ഇത് എന്നെ വല്ലാതെ ആകർഷിച്ചു. രാജ്യ താത്പര്യത്തിനോ വാണിജ്യ താത്പര്യത്തിനോ അല്ലാതെ മറിച്ച് ലോക ജനതയ്ക്കായി ഞങ്ങളെ എല്ലാവരെയും സഹായിക്കുകയായിരന്നു." ഇന്ത്യയിലെ ഡെൻമാർക്ക് അംബാസിഡർ പറഞ്ഞു.

"എല്ലാ രാജ്യങ്ങളിലെയും പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആവശ്യമായ അളവിൽ
വാക്സിൻ ഉത്പ്പാദിപ്പിക്കാൻ ശേഷിയുള്ള രാജ്യം ഇന്ത്യയാണ്.ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വിവിധ തരം കൊവിഡ് വാക്സിനിറക്കിയെങ്കിലും ഇത് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും നൽകാനാകില്ല.

ആവശ്യാനുസരണം വാക്സിൻ ഉത്പ്പാദിപ്പിക്കാൻ ശേഷിയുള്ള ഒരേയൊരു രാജ്യം ഇന്ത്യമാത്രമാണ്."
ആസ്‌ട്രേലിയൻ അംബാസഡർ ബാരി ഓ ഫാരെൽ പറഞ്ഞു.

അതേസമയം ആഗോളതലത്തിൽ നിർമ്മിക്കുന്ന വാക്സിനുകളിൽ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്ന
ഹൈദരാബാദ് ഫ്ലാഗ് ഓഫ് ഇന്ത്യയുടെ വാക്സിൻ ഹബുകളായ ഭാരത് ബയോടെക്, ബയോളജിക്കൽ ഇ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയെന്ന് ബാരി ഓ ട്വീറ്റ് ചെയ്തു.

#Hyderabad - the vaccine hub of 🇮🇳 - produces a third of all vaccines manufactured globally. Witnessed first-hand the impressive research & manufacturing facilities at @BharatBiotech & @biological_e & the progress India is making in its COVID vaccine efforts. Thanks to @MEAIndia pic.twitter.com/uRcvrRDJUb

— Barry O’Farrell AO (@AusHCIndia) December 9, 2020