
ആംസ്റ്റർഡാം: അംസ്റ്റർഡാമിന് സമീപത്തെ പോളിഷ് സൂപ്പർമാർക്കറ്റിൽ സ്ഫോടനം. രണ്ട് ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണ് ഇത്. ആളപയാമില്ല. കഴിഞ്ഞദിവസം രാവിലെയാണ് സ്ഫോടനം നടന്നത്. ആംസ്റ്റർഡാമിൽ നിന്ന് 30 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ബെവർവിജ് പട്ടണത്തിലെ സൂപ്പർമാർക്കറ്റിൽ രാവിലെ 5.15 ഓടെയാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു. ആൽസമീറിലെ സ്റ്റോറിന്റെ ഉടമയുടെ മറ്റൊരു ഷോപ്പിലും ചൊവ്വാഴ്ച സ്ഫോടനം നടന്നതായി ഡച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ ദിവസം രാത്രിയിൽ തെക്കൻ പട്ടണമായ ഹീസ്‌വിജ്ക്-ദിന്തിറിലെ പോളിഷ് സൂപ്പർമാർക്കറ്റിലും സ്ഫോടനം നടന്നു. മൂന്ന് സ്ഫോടനങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.