twitter

വാഷിംഗ്ഡൺ: ഈ വർഷം ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്തവരെക്കുറിച്ചുള്ള ട്വിറ്ററിന്റെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടു. യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും നിയുക്ത പ്രസിഡന്റ് ജോ ബൈഡനെയുമാണെന്ന് റിപ്പോർട്ട്. ഇവർ രണ്ടുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴാം സ്ഥാനത്തെത്തി ആദ്യ പത്തിൽ ഇടംനേടി. ഇന്ത്യൻ വംശജയായ നിയുക്ത യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് ആദ്യപത്തിൽ ഇടംനേടി ഏക വനിത. ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പുകളെക്കുറിച്ച് 2020 ൽ 700 ദശലക്ഷത്തിലധികം ട്വീറ്റുകൾ അയച്ചിട്ടുണ്ട്. ഡോണൾഡ് ട്രംപ്, ജോ ബൈഡൻ, ബറാക് ഒബാമ, നരേന്ദ്ര മോദി, കമല ഹാരിസ് എന്നിവരാണ് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ആഗോള നേതാക്കൾ. ട്വിറ്ററിന്റെ കൺസ്യൂമർ കമ്യൂണിക്കേഷൻസ് ആഗോള തലവൻ ട്രസി മക്ഗ്രൗ ബ്ലോഗിൽ കുറിച്ചു.